തിരുവല്ല: നഗരസഭയിലെ മൃഗാശുപത്രിയിൽ പേവിഷബാധ നിർമ്മാർജ്ജന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ മുഴുവൻ വളർത്ത് നായ്ക്കൾക്കും പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് അടിസ്ഥാനത്തിൽ നടത്തുന്നു. നായ്ക്കളെ വളർത്തുന്നവർ 15ന് മുമ്പായി മൃഗാശുപത്രിയിലോ ക്യാമ്പുകളിലോ നായ്ക്കളെ എത്തിച്ച് വാക്സിനെടുത്ത് നഗരസഭയിൽ നിന്നും വളർത്തു നായ്ക്കൾക്കുള്ള ലൈസൻസ് നേടണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.