തിരുവല്ല: പേവിഷബാധ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതിനുള്ള ക്യാമ്പുകൾ ഇന്ന് മുതൽ 16 വരെ രാവിലെ 10.30മുതൽ ഒന്നുവരെ നടക്കും. 1,2,3 വാർഡുകളിലെ ക്യാമ്പ് ഇന്ന് മേപ്രാൽ മൃഗാശുപത്രിയിലും 4 മുതൽ 8 വാർഡുകൾക്ക് നാളെ വേങ്ങൽ ഹെൽത്ത് സെന്റർ പരിസരത്തും 9 മുതൽ 12 വരെ വാർഡുകൾക്ക് 15ന് കാരയ്‌ക്കൽ വായനശാലയിലും 13 മുതൽ 15 വരെ വാർഡുകൾക്ക് 16ന് ചാത്തങ്കരി ഗവ. ന്യു.എൽ.പി.സ്‌കൂൾ പരിസരത്തും വാക്സിനേഷൻ നടക്കും. മൂന്ന് മാസത്തിനുമേൽ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും കുത്തിവെയ്പ് എടുത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടി പഞ്ചായത്തിന്റെ ലൈസൻസ് കരസ്ഥമാക്കണമെന്ന് അറിയിച്ചു.