cgnr-sndp
ചെങ്ങന്നൂർ സൗത്ത് എസ്.എൻ.ഡി.പി. ശാഖായോഗത്തിലെ ഗുരുമണ്ഡപ സമർപ്പണം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിക്കുന്നു. യൂണിയൻ കമ്മറ്റി അംഗം സജി കെ.പി., യൂണിയൻ അഡ്.കമ്മറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, തന്ത്രി രഞ്ജു അനന്തഭദ്രത്ത്, മിനി രാജശേഖരൻ, രാജശേഖരൻ, ശാഖാ വൈസ് പ്രസിഡന്റ് സുനിൽ സി., സുകുമാരൻ എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 6190-ാം ചെങ്ങന്നൂർസൗത്ത് ശാഖയിൽ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ഗുരുമണ്ഡപസമർപ്പണവും നടത്തി. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഗുരുമണ്ഡപ സമർപ്പണം നിർവഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി. ജയപ്രകാശ് തൊട്ടാവാടി, ശാഖാ സെക്രട്ടറി ചന്ദ്രബോസ് പി.സി എന്നിവർ സംസാരിച്ചു. ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിഷ്ഠാ കർമ്മം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പഞ്ചലോഹ വിഗ്രഹം വഴിപാടായി സമർപ്പിച്ച കരിങ്ങാട്ടിൽ ആരാമം രാജശേഖരനെയും തന്ത്രി രഞ്ജു അനന്തഭദ്രത്തിനെയും, ശില്പി സുരേഷ് ഗണപതിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സുനിൽ സി. സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം സജി കെ.പി. കൃതഞ്ജതയും പറഞ്ഞു.