photo
എസ്.എൻ.ഡി.പി യോഗം പ്രമാടം 361-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം : അച്ചടക്കവും കൃത്യനിഷ്ഠയും വിദ്യാർത്ഥികളെ ഉന്നതിയിലേക്ക് നയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. പ്രമാടം 361-ാം ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരിൽ നിന്നും ലഭിക്കുന്ന നല്ല ആശയങ്ങൾ ഉൾക്കൊള്ളാനും മോശമായവയെ തള്ളിക്കളയാനും കുട്ടികൾക്ക് കഴിയണം. മുതിർന്ന ആളുകളെ ബഹുമാനിക്കുകയും അവരിൽ നിന്നും നല്ല ഉപദേശങ്ങൾ സ്വീകരിക്കുകയും വേണം. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ശ്രീനാരായണ ഗുരുദേവൻ ആഹ്വാനം ചെയ്തത്. ഇന്ന് നല്ലരീതിയിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണെന്നും ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾ കുട്ടികൾക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.കൊളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജി.സുവർണകുമാർ മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി..വിദ്യാഭ്യാസ അവാർഡ് വിതരണം നേതാജി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത നിർവഹിച്ചു. ശാഖാ സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രദീപ് കുമാർ, വനിതാസംഘം രക്ഷാധികാരി കെ.പി.സാവിത്രി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ,സെക്രട്ടറി കെ.എസ്. ഓമനക്കുട്ടി, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ.സുരേഷ് കുമാർ, കെ.ശിവദാസൻ, പി.ഡി.അശോക് കുമാർ, കെ.ശശി,ജിനു.ഡി.രാജ്, ഉത്തമൻ, എൻ.അജി എന്നിവർ പ്രസംഗിച്ചു.