
പത്തനംതിട്ട : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏറ്റവും മികവാർന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 നും ഇടയിലുള്ള കുട്ടികളിൽ നിന്ന് (ഭിന്നശേഷിക്കാർ ഉൾപ്പെടെ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നുമുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷയ്ക്കായി പരിഗണിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. വിലാസം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, ആറന്മുള 689533. ഫോൺ: 8281899462, 0468 2319998.