റാന്നി: നാറാണംമൂഴി പഞ്ചായത്തിന്റെയും വെറ്റിറിനറി ഡിസ്‌പെൻസറി കാക്കുടുമണ്ണിന്റെയും നേതൃത്വത്തിൽ വളർത്തു നായ്ക്കൾക്കുള്ള പേവിഷബാധക്കെതിരെയുള്ള പ്രധിരോധ കുത്തിവയ്പ് മൂന്ന് ദിവസങ്ങളിലായി നടത്തും. നായ് ഒന്നിന് 15 രൂപ ഫീസ് അടയ്ക്കണം. 1,2 വാർഡ് ഇന്ന് രാവിലെ 10.30 മുതൽ തോമ്പികണ്ടം അങ്കണവാടിയിലും, 10,11 വാർഡുകൾ ഉച്ചക്ക് 1 മുതൽ ആലിമുക്ക് ജംഗ്ഷനിലും നടത്തും. ബുധൻ രാവിലെ 10.30 മുതൽ 8,9,12,13 വെറ്റിറിനറി ഡിസ്‌പെൻസറി കണ്ണമ്പള്ളിയിലും, ഉച്ചക്ക് 1 മുതൽ 5,6,7 വാർഡുകൾ വെറ്റിറിനറി സബ് സെന്റർ ഉന്നത്താനിയിലും. 3,4 വാർഡുകൾ വ്യാഴം രാവിലെ 10.30 മുതൽ വെറ്റിറിനറി സബ് സെന്റർ മടന്തമണ്ണിലും നടത്തും.