പന്തളം: എസ്.എൻ.ഡി.പി യൂണിയനിലെ നൂറനാട് മലമുകളിൽ ശാഖ സംഘടിപ്പിച്ച ശ്രീനാരായണ ദർശന സമ്മേളനവും, മെറിറ്റ് ഈവനിംഗും പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെകട്ടറി ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അനിൽ വൃന്ദാവനം ആമുഖ പ്രസംഗം നടത്തി. യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർകോണം സ്‌കോളർഷിപ്പ് വിതരണവും, മാവേലിക്കര യൂണിയൻ ജോ.കൺവീനർ
ഗോപൻ ആഞ്ഞിലിപ്ര ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. വൈസ് പ്രസിഡന്റ് പ്രകാശ്, അശോകൻ , മോഹനൻ പാലത്തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.