 
പെരിങ്ങനാട്: എസ്.എൻ.ഡി.പി. യോഗം 1062-ാം ശാരദാ ഗുരുമന്ദിരത്തിലെ 168-ാമത് ജയന്തി ആഘോഷം നടത്തി. ഉച്ചയ്ക്ക് 3 മുതൽ വർണശബളമായ ഘോഷയാത്ര നടന്നു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനു ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5ന് നടന്ന അനുമോദന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി.ആർ.രജു അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി പി.സുഗതൻ സ്വാഗതം ആശംസിച്ചു. ഡോ.സുരേഷ് ഞാറയ്ക്കൽ ചികിത്സാസഹായവിതരണം നടത്തി. മുൻ ശാഖാ പ്രസിഡന്റ് എ.ബാബു എസ്.എസ്.എൽ.സി.,പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി.