p-k-sreemathi
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആരംഭിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് ആർ.പുഷ്പലതാ മധു പതാക ഉയർത്തി. ആർ.പുഷ്പലതാ മധു താൽക്കാലിക അദ്ധ്യക്ഷയായി. അഡ്വ.ദിവ്യാ ഉണ്ണിക്കൃഷ്ണൻ രക്തസാക്ഷി പ്രമേയവും മായാദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ട്രഷറർ എം.ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിംഗ് ക്രട്ടറി പ്രഭാ മധു പ്രവർത്തന റിപ്പോർട്ടും കേന്ദ്രകമ്മിറ്റി അംഗം ടി.എൻ സീമ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി.എസ് സുജാത, പുഷ്പാ ദാസ്, അഡ്വ.സബിത ബീഗം, എം.വി സരള, അഡ്വ.ഗീനാ കുമാരി, കാമളം അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.ആർ പുഷ്പലതാ മധു (കൺവീനർ), കെ.ജി രാജേശ്വരി, അനിത കുമാരി, ആഷിത, റഹിയാനത്ത് എന്നിവരടങ്ങുന്നതാണ് പ്രസിഡീയം. സമ്മേളനത്തിൽ 360 പ്രതിനിധികൾ പങ്കെടുക്കുന്നു. വിവിധ സബ് കമ്മിറ്റികളിലായി മിനിറ്റ്‌സ്- പി.പി സംഗീത (കൺവീനർ), സുശീല മണി, എൽ.മിനി, ബെറ്റ്‌സി ജിനു, പി.ഓമന, ടി.സുകുമാരി, സിന്ധു വിനു, മിനിസ. പ്രമേയം- കെ.കെ ജയമ്മ (കൺവീനർ), അനിത സോമൻ, ശശികല, സിന്ധു മോഹൻ, ഇന്ദിര ദാസ്, കെ.എൽ ബിന്ദു, മഞ്ജു പ്രസന്നൻ, നിർമല ശെൽവൻ. ക്രഡൻഷ്യൽ- ലീല അഭിലാഷ് (കൺവീനർ), മായാദേവി, മോളി സുഗുണാനന്ദൻ, ജുമൈലത്ത്, ലാലി വേണു, ടി.ആർ വത്സല, പ്രിയ, ഷേർളി ഭാർഗവൻ, രതി സുരേഷ്.
സമ്മേളനത്തിൽ ഇന്ന് വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. 17ന് വൈകിട്ട് 3ന് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ ജംഗ്ഷനിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനംചെയ്യും.