ചെങ്ങന്നൂർ: ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ദിനം ആഘോഷിച്ചു. ചെങ്ങന്നൂർ ടൗൺ ശാഖാ മന്ദിരത്തിലും, കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠത്തിലെയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചാർത്താനുള്ള മാല സമർപ്പിക്കുകയും ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, താലൂക്ക് ജനറൽ സെക്രട്ടറി ബാബു കല്ലിശേരി എന്നിവർ നേതൃത്വം നൽകി.