ചെങ്ങന്നൂർ: ആലാ പഞ്ചായത്തിൽ ആലാ, പെണ്ണുക്കര, കോടുകുളഞ്ഞി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ സജീവമാകുന്നതായി പരാതി. സ്‌കൂൾകളിസ്ഥലങ്ങൾ, പെണ്ണുക്കര അക്കുഡേറ്റ് കാനാൽ എന്നിവിടങ്ങൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തിരുവോണ ദിവസം അഞ്ചംഗ സംഘം മയക്കുമരുന്നിന്റെ ലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത ഗൃഹനാഥനെയും മകളെയും ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു ആലാ ഗ്രാമസേവാ സമിതി ഭാരവാഹികൾ ആരോപിച്ചു. എക്‌സസൈസും, പൊലീസും കാര്യക്ഷമമായി ഇടപെടണമെന്നും ഇത്തരക്കാരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.