മല്ലപ്പള്ളി : എസ്.എൻ.ഡി.പി മല്ലപ്പള്ളി 863 -ാം ശാഖയിൽ 24-ാമത്പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, മലർനിവേദ്യം, ഉഷപൂജ ,ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി, 6.30ന് ഭാഗ്യസൂക്ത പൂജ, ഐക്യമത്യ സൂക്തജപം, ഗണേശാഷോടത്തരം, വിഘ്നേശ്വരകീർത്തനം, 8ന് പഞ്ചവിംശതി, 10ന് പ്രതിഷ്ഠാ പൂജ 12.30 ന് അന്നദാനം, വൈകിട്ട് 4ന് കൊടിമരച്ചുവട്ടിൽ പറവഴിപാട് , 6.30 മുതൽ 7വരെ ദീപക്കാഴ്ച, 7മുതൽ 7.45 വരെ മഹാ കാണിക്ക, കൊടിയിറക്ക് 8ന് ഗാനമേള.