ചിറ്റാർ : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനാഘോഷം 1182-ാം നമ്പർ ചിറ്റാർ എസ്.എൻ.ഡി.പി ശാഖയുടെയും പോഷക സംഘടനകളായ കുടുംബയോഗം, വനിതാസംഘം, മൈക്രോഫിനാൻസ്, യൂത്ത്മൂവ്മെന്റ്, ബാലജനയോഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പൊതുസമ്മേളനം ഡോ. എസ്.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ ടി.കെ.സ്വാഗതം ആശംസിച്ചു. +2, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാതി സതീഷ്, അഞ്ജന ബിജു, അനഘ പ്രസാദ് എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയിതു. ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു മോഹൻ, എ.ബെഷിർ, ആദർശ വർമ്മ എന്നിവർ സംസാരിച്ചു.