ചെങ്ങന്നൂർ: ജെ.സി.ഐ വീക്ക് നമസ്‌തെ 2022 ഭാഗമായി ജെ.സി.ഐ ചെങ്ങന്നൂർ വിവിധ പരിപാടികൾ നടത്തുന്നു. വനിതാ സംരംഭകരെ ആദരിക്കുക, സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം, വിവിധ ട്രെയിനിംഗ് പ്രോഗ്രാം, പ്രേമേഹ രോഗ നിർണയ ക്യാമ്പ്, ചെറുകിട വ്യാപാരികൾക്ക് വായ്പ പദ്ധതികൾക്കുള്ള ട്രെയിനിംഗ്, സൈക്കിളോത്തൊൺ, വാട്ടർ പ്യൂരിഫയർ, ഓക്‌സിജൻ പാർക്ക്, ഇ- സേവ, ഹോനെസ്റ്റി ഷോപ്പ് എന്നിവയാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇന്ന് രാവിലെ 7ന് ആലപ്പുഴ ബീച്ചിൽ ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് പത്രസമ്മേളനത്തിൽ ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ.എസ്.ശ്രീവേണി, ട്രഷറർ രഞ്ജിത്ത് ഖാദി, ജെ.ജെ സോൺ വൈസ് പ്രസിഡന്റ് അന്നപൂർണ നായർ എന്നിവർ അറിയിച്ചു.