obit-
പി രവീന്ദ്രനാഥ പിള്ള

റാന്നി - പെരുനാട് : ശബരിമല നായാട്ടുവിളി വേട്ടക്കുറുപ്പും റിട്ട.അദ്ധ്യാപകനുമായ പുന്നമൂട്ടിൽ പി.രവീന്ദ്രനാഥപിള്ള (75)നിര്യാതനായി. പി​താവ് പരേതനായ പെരുമാൾ പിള്ളയുടെ (കുട്ടപ്പൻപിള്ള) പിന്തുടർച്ചാവകാശിയായി ശബരിമലയിൽ കഴിഞ്ഞ 18 വർഷമായി പള്ളിവേട്ട - നായാട്ടു വിളി സംഘങ്ങളുടെ അമരക്കാരൻ ആയിരുന്നു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, കൊച്ചുകുളം ശ്രീധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ അയ്യപ്പ ക്ഷേത്രങ്ങളിൽ പള്ളിവേട്ട - നായാട്ടു വിളി ആചാരങ്ങൾ നടത്തിയിരുന്നു.

സംസ്കാരം നടത്തി​. ഭാര്യ : ഗിരിജ. മക്കൾ : അനു.ആർ, ആശ.ആർ. മരുമക്കൾ : അനൂഷ്, അഞ്ചു ആർ.പിള്ള. സഹോദരങ്ങൾ : രമണി കുട്ടിയമ്മാൾ, ഗോപാലകൃഷ്ണപിള്ള, ഇന്ദിര, ശോഭന, പ്രസാദ്.