
പന്തളം : നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ അടിച്ച് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. പന്തളം ഡിപ്പോയിലെ കണ്ടക്ടർ കുരമ്പാലതെക്ക് ശിവം ഭവനിൽ അജയകുമാറിന്റെ ഭാര്യ രാജി അജയന് (44) ആണ് പരിക്കേറ്റത്. എം.സി റോഡിൽ കുരമ്പാല ജംഗ്ഷന് സമീപം പൊട്ടന്റയ്യത്ത് മുക്കിൽ ഇന്നലെ രാവിലെ ഏഴരയോട് കൂടിയായിരുന്നു അപകടം. മകളെ പന്തളത്തെ ട്യൂഷൻ സെന്ററിൽ ആക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിയുടെ സ്‌കൂട്ടറിൽ തിരുവനന്തപുരത്ത് നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്നു കാർ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ രാജിയെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നതും ഒരു വനിതയാണ്.