dogattack-
തെരുവ് നായകളുടെ ആക്രമണത്തിൽ കടിയേറ്റു ആട്ടിൻകുട്ടി

റാന്നി: അങ്ങാടി വരവൂരിൽ തെരുവ് നായ്ക്കൾ ആടുകളെ ആക്രമിച്ചു. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്റെ മൂന്ന് ആടുകളെയാണ് എഴോളം നായ്കൾ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വീടിനു സമീപമുള്ളതോട്ടത്തിൽ തീറ്റാൻ വിട്ടതായിരുന്നു. നാല് ആടുകളിൽ മൂന്നെണ്ണത്തിന് കടിയേറ്റു. ഒരെണ്ണത്തിന്റെ തൊലി കടിച്ച് ഉരുച്ചെടുത്ത നിലയിലായിരുന്നു. സമീപവാസിയായ പെൺകുട്ടിയാണ് വിവരം ഉടമസ്ഥനെ അറിയിച്ചത്.വെറ്ററിനറി ഡോക്ടർ എത്തി കടിയേറ്റ ആടുകൾക്ക് കുത്തിവയ്പ്പ് എടുത്തു.