
തിരുവല്ല : നിരണം വടക്കുംഭാഗം 1635 നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും 1847 നമ്പർ അന്നപൂർണേശ്വരി വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അത്തപ്പൂക്കള മത്സരം, ഓണസദ്യ, കുട്ടികളുടെയും അംഗങ്ങളുടെയും കലാകായിക മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. വൈകിട്ട് ചേർന്ന പൊതുസമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയപ്രകാശ് തെള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സമാജം സെക്രട്ടറി രാജലക്ഷ്മി സ്വാഗതവും ദേവസ്വം മാനേജർ കെ. സി.വിജയകുമാർ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ചന്ദ്രശേഖരൻ പിള്ള, വനിതാ സമാജം പ്രസിഡന്റ് ശ്രീകുമാരി, താലൂക്ക് യൂണിയൻ പ്രതിനിധി ശ്രീകുമാർ മൂന്നാടയിൽ തുടങ്ങിയവർ സംസാരിച്ചു. കരയോഗാംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ എൻഡോമെന്റുകൾ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എൻ.ഗോപാലകൃഷ്ണൻ നായർ വിതരണം ചെയ്തു.