 
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം.എസ്.സുനിൽ പത്തനംതിട്ട , കൊല്ലം ജില്ലയിലായി നിർമ്മിച്ച് നൽകിയ വീടുകളിലെ അംഗങ്ങളുടെ കുടുംബസംഗമവും, ഓണാഘോഷവും ജില്ലാ രജിസ്ട്രാർ എം.ഹക്കീം ഉദ്ഘാടനം ചെയ്തു. ഡോ.എം.എസ്.സുനിലിൽ അദ്ധ്യക്ഷത വഹിച്ചു.150 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കായി 22 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റുകളും, ഓണക്കോടികളും വിതരണം ചെയ്തു. ചടങ്ങിൽ കെ.പി.ജയലാൽ, സി.എൻ ആര്യ എന്നിവർ സംസാരിച്ചു.