 
കടമ്പനാട് : വെള്ളവും വെളിച്ചവും എത്തിയതോടെ കടമ്പനാട് ഗോവിന്ദപുരം മാർക്കറ്റിലെ മത്സ്യസ്റ്റാളിന്റെ ഉദ്ഘാടനം വൈകാതെ നടക്കും. വർഷങ്ങളായി ഇവിടെ റോഡരികിലാണ് മീൻകച്ചവടം . മലിനജലം റോഡിലേക്ക് ഒഴുകിയിറങ്ങുന്നതിനാൽ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിയിരുന്നു. മത്സ്യാവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നതു കാരണം തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കി ആധുനിക രീതിയിലാണ് മത്സ്യസ്റ്റാൾ നിർമ്മിച്ചത്. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകിയതെന്ന് അധികൃതർ പറഞ്ഞു. 20 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനോടനുബന്ധിച്ച് ടേക് എ ബ്രേക്ക് പദ്ധതിയും ഉണ്ട് . പരിമിതികളിൽ വീർപ്പുമുട്ടിയാണ് ചന്തയുടെ പ്രവർത്തനം . അടിസ്ഥാന സൗകര്യങ്ങളില്ല. റോഡിലിറങ്ങിയുള്ള മീൻ കചവടവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.