പ്രമാടം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ പ്രമാടം പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മല്ലശേരി പോസ്​റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. മോഹനൻ, പി.എസ്.ഗോപി, കെ.ആർ. ജയൻ, പ്രകാശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.