peri
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരവണവുമായി ബന്ധപ്പെട്ട് ദാരുനിർമ്മിതിക്കുള്ള വൃക്ഷത്തിന്റെ പരിഗ്രഹവും മഴുകൊത്തുചടങ്ങും കോന്നി കുമ്മണ്ണൂർ വനത്തിൽ നടന്നപ്പോൾ

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദാരുനിർമ്മിതിയ്ക്കുള്ള വൃക്ഷത്തിന്റെ പരിഗ്രഹവും പൂജയും മഴുകൊത്തു ചടങ്ങും കോന്നി കുമ്മണ്ണൂർ വനത്തിൽ നടന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്, വാസതുശിൽപ്പി കെ.കെ.ശിവൻ എന്നിവർ നേതൃത്വം നൽകി. ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ഇളക്കി പുതിയ തേക്കിൻ തടയിൽ കൊത്തുപണികളോടെ നിർമ്മിക്കുന്നതിനും പൗരാണികതയും തനിമയും നിലനിറുത്തി പുനരുദ്ധരിക്കുന്നതിനുമാണ് ക്ഷേത്രഭരണസമിതി ലക്ഷ്യമിട്ടിരിക്കുന്നത്. ശ്രീകോവിലന്റെ മേൽക്കൂര പുതിയ ചെമ്പോല പാകുന്നതിനും പഞ്ചവർഗത്തറ, പാദുകം, വേദി ഉൾപ്പെടെ പുതിയ കൃഷ്ണശിലയിൽ നിർമ്മിക്കും.