girishphoto
ഗിരീഷ് പി. ആർ (പ്രസി​ഡന്റ്​)

പ​ത്ത​നം​തിട്ട : എസ്.എൻ.ഡി.പി യോഗം 414 -ാം നമ്പർ വള്ളിയാനി പരപ്പിനാൽ ശാഖയിലെ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി. പി. സുന്ദരേശൻ, . സലീലനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ- ഗിരീഷ് പി. ആർ (പ്രസിഡന്റ്​ ), കെ. കാർത്തികേയൻ ( സെക്രട്ടറി ), എസ്. കെ. ഗോപിനാഥൻ ( വൈസ് പ്രസിഡന്റ്​ ), സലിംകുമാർ കൊയ്​പ്പള്ളിൽ ( യൂണിയൻ കമ്മിറ്റി മെമ്പർ), അജിത്കുമാർ ഒലിക്കൽ, അജിത്കുമാർ ആനത്താനി യിൽ, രാജൻ വലുപറമ്പിൽ, രാജൻ ആനത്താനി കിഴക്കേചരുവിൽ, ബിനു ആനതാനി , സരസമ്മ തങ്കപ്പൻ, . ഓമന കുട്ടൻ ( കമ്മിറ്റി അംഗങ്ങൾ), രാജു ഐക്കുഴ, സുധാകരൻ സുജിത് ഭവൻ, രത്‌നാകരൻ വെള്ളക്കല്ലുങ്കൽ (പഞ്ചായത്ത്​ കമ്മിറ്റി ).