temple-
പരുവ മഹാദേവ ക്ഷേത്രത്തിൽ ഓണാക്കോടി വിതരണ ഉദ്ഘാടനം അഡ്വ ആശിഷ് പി എ നിർവഹിക്കുന്നു

റാന്നി : തിരുവോണ ദിനത്തിൽ ക്ഷേത്രപരിസരത്തെ കിടപ്പുരോഗികൾക്ക് പരുവ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി സഹായം നൽകി. ഓണാക്കോടി വിതരണം ഹൈക്കോടതി അഭിഭാഷകൻ ആശിഷ് പി.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സോനു. എസ്, സെക്രട്ടറി മനോജ്കുമാർ, മേൽശാന്തി അജയ് നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.