poly

വെണ്ണിക്കുളം : സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ഡമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ ആണ് ഡമോൺസ്‌ട്രേറ്റർ തസ്തികയിലെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി) ഇവയിലേതെങ്കിലും ആണ് ട്രേഡ്‌സ്മാൻ തസ്തികയിലെ യോഗ്യത. ഫോൺ: 0469 2 650 228.