14-kasthoorba
ഗുരു​ധർ​മ പ്രചരണ സഭ അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബ ഗാന്ധിഭവനിൽ വച്ച് നടത്തിയ ഗുരുദേവജയന്തി സമ്മേളനത്തിൽ സഭ രജിസ്ട്രാർ അഡ്വക്കേറ്റ് മധു ജയന്തി സന്ദേ​ശം നൽ​കുന്നു

പന്ത​ളം : ഗുരുധർമ്മപ്രചരണ സഭ അടൂർ മണ്ഡലം ക​മ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി സമ്മേളനം അടൂർ കസ്തൂർബ ഗാന്ധിഭവനിൽ നടന്നു. ഗാന്ധിഭവൻ ഡയറക്ടർ മുരളി കുടശനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാധാമണി കോമളൻ ( യു. എസ് എ) ഭദ്രദീപംതെളിച്ചു. സഭയുടെ രജിസ്ട്രാർ അഡ്വ. മധു ജയന്തി സന്ദേശം നൽകി ലോക സമാധാനത്തിന് ഏക പോംവഴി ഗുരുദേവ ദർശനമാണന്ന് അദ്ദേഹം പറഞ്ഞു. സോമരാജൻ, ഷനിൽ , ഉഷ പുഷ്പൻ , ജഗദമ്മ കിളിവയൽ തുടങ്ങിയവർ പ്രസംഗിച്ചു. സഭ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അനിൽ തടാലിൽ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ മികച്ച കർഷകനായ .രാമകൃഷ്ണനെയും ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ പ്രധാന പ്രവർത്തകരായ കോമളനെയും രാധാമണി കോമളനെയും ആദരിച്ചു .