 
പന്തളം: പന്തളം- പത്തനംതിട്ട റോഡിൽ പന്തളം ജംഗ്ഷനു സമീപം റോഡരികിൽ വാഹനങ്ങൾ നിറുത്തി കടകളിലേക്ക് സാധനസാമഗ്രികൾ ഇറക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാവിലെ എട്ടു മുതൽ സാധനങ്ങൾ ഇറക്കിത്തുടങ്ങും. സിമന്റും മറ്റുമായി വലിയ വാഹനങ്ങൾ എത്തുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് . കഴിഞ്ഞദിവസം പന്തളം ജംഗ്ഷന് കിഴക്കുവശത്ത് ഒരു കടയിൽ വലിയ ലോറിയിൽ നിന്ന് സിമന്റ് ഇറക്കുമ്പോൾ മറുഭാഗത്ത് കൂടി വന്ന കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയിരുന്നു. കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വലിയ ലോറികൾക്ക് സമയപരിധി നൽകി നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.