1
പാറപൊട്ടയിൽ ജോസഫ് ദേവസ്യയുടെ പാട്ടകൃഷിഭൂമിയിൽ കാട്ടുപന്നി നാശം വിതച്ച നിലയിൽ

മല്ലപ്പള്ളി : എഴുമറ്റൂർ, കൊറ്റനാട് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിൽ വ്യാപക കൃഷിനാശം. ചാലാപ്പള്ളി അത്യാൽ സ്വദേശി പാറപൊട്ടയിൽ വീട്ടിൽ ജോസഫ് ദേവസ്യായുടെ ഒരു ഏക്കർ പാട്ടകൃഷി ഭൂമിയിലെ മരച്ചീനി, ചേന, ചേമ്പ് എന്നി വിളകളും അഴകാത്തു മണ്ണിൽ വീട്ടിൽ ബിൻസി രാജന്റെ രണ്ട് ഏക്കർ ഭൂമിയിലെ വിളകളുമാണ് നശിപ്പിപ്പിച്ചത്. എഴുമറ്റൂർ പഞ്ചായത്തിലെ പുറ്റത്താനി, വാളക്കുഴി,തെള്ളിയൂർ ഭാഗങ്ങളിലും കാട്ടുപന്നിയുടെ കടന്നുകയറ്റത്താൽ വൻകൃഷി നാശമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. കാട്ടുപന്നികളുടെ കൂട്ടമായും ഒറ്റതിരിഞ്ഞുമുള്ള ആക്രമണത്തിൽ കർഷകർ പ്രതിസന്ധിയിലാണ്. അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.