തിരുവല്ല: തുകലശേരി മഹാദേവക്ഷേത്ര സേവാസമിതിയുടെ ഓഫീസ് മന്ദിരത്തിന്റെ പുനർനിർമ്മാണ ശിലാസ്ഥാപനം സേവാ സമിതി പ്രസിഡന്റ് കെ.പി.രഘുകുമാർ നിർവ്വഹിച്ചു. ക്ഷേത്ര മേൽശാന്തി വിജയ് കിരൺ മുഖ്യകാർമ്മികത്വം വഹിച്ചു. ഭാരവാഹികളായ അരുൺകുമാർ, ഹരികുമാർ,അഭിജിത്ത് കുമാർ, ശ്രീകാന്ത്, രാഹുൽ ആർ.നായർ, ശിവപ്രസാദ്, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.