rpi

അടൂർ : റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ സംസ്ഥാന കൗൺസിൽ യോഗം 18ന് രാവിലെ 10 മുതൽ അടൂർ ടൂറിസ്റ്റ്ഹോമിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വി.ഐ ബോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിറവന്തൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.പാർട്ടിയുടെ നയവും മറ്റ് പരിപാടികളും സംസ്ഥാന സെക്രട്ടറി ഹരിപ്പാട് കൃഷ്ണൻ വിശദീകരിക്കും. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂർക്കട രാമചന്ദ്രൻ, കരിയ്ക്കകം നാരായണൻ,സജീവ്,വെൺമണി ഗോപാലൻ, നെല്ലിക്കുന്നം ശ്രീധരൻ,അർജ്ജുനൻ,ആലപ്പുഴ മോഹൻ,അടൂർ ശ്രീകാന്ത്, ടി.ഒാമന,സോമരാജൻ ചിങ്ങവനം,കുഞ്ഞപ്പൻ തൊടുപുഴ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.