ചെങ്ങന്നൂർ: തെരുവുനായ്ക്കളെ പിടികൂടി കാട്ടിൽ തള്ളണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവജാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. വാമദേവൻ, വി. രാജപ്പൻ, വി.എ. അപ്‌സലൻ, വി.എൻ. ശശിധരൻ, വി. രാജഗോപാൽ, കോട്ടയ്ക്കകം ജയകുമാർ, കെ. മുരളീധരൻ, പി.കെ. തമ്പി, ബിന്ദു വിക്രമൻ, അജന്ത ജയപ്രകാശ്, ഇ.എസ്. നിധീഷ്, എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.