ചെങ്ങന്നൂർ: 2021-22 വർഷത്തിൽ ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്‌മെന്റിന് അർഹത നേടിയതായി കോളേജ് അധികൃതർ പറഞ്ഞു. 42 കമ്പനികളാണ് കഴിഞ്ഞ വർഷം വിദ്യാർത്ഥികളെ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്തത്. 337 ജോലി വാഗ്ദാനങ്ങളാണ് ഇതുവരെ ലഭിച്ചത്. 179 കുട്ടികൾ ഇതിനകം ജോലിയിൽ പ്രവേശിച്ചു. മൂന്ന് യു.ജി കോഴ്‌സുകളും രണ്ടു പി.ജി കോഴ്‌സുകളും കോളേജിലുണ്ട്. എം.സി.എ കോഴ്‌സ് ഈ വർഷം ആരംഭിക്കും. 25 ഗവേഷണ വിദ്യാർത്ഥികളുണ്ട്. പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിതാധരൻ, ജോർജ് തോമസ്, ഡോ. എം. രാജു, പി.ആർ. വിനോദ് എന്നിവർ പങ്കെടുത്തു.