bharath-jodo
ഭാരത് ജോഡോ യാത്രയുടെ വരവേൽപ്പിനായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തും ശക്തിയും പകരുമെന്ന് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് പറഞ്ഞു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ബി. യശോധനൻ അദ്ധ്യക്ഷത വഹിച്ചു. എ.ജെ. ഷാജഹാൻ, എ.എം. കബീർ, തങ്ങൾകുഞ്ഞ്, പ്രസന്നകുമാർ, സി.കെ. വിജയകുമാർ തയ്യിൽ, റഷീദ് കെ. മോഹനൻ, യു. രേഖ എന്നിവർ പ്രസംഗിച്ചു.