aleander-karakkal
ഡോ. അലക്സാണ്ടർ കാരയ്ക്കൽ

തിരുവല്ല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ മുൻ സെക്രട്ടറിയും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പ്രോ- വൈസ് ചാൻസിലറുമായ കാരയ്ക്കൽ കല്ലൂപ്പാറ ചക്കുംമൂട്ടിൽ വീട്ടിൽ ഡോ. അലക്സാണ്ടർ (അലക്സാണ്ടർ കാരയ്ക്കൽ -81) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിദ്യാഭ്യാസ ചിന്തകനും പ്രഭാഷകനുമായിരുന്നു. ദീർഘകാലം ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു . ഭാര്യ: പൂവത്തൂർ കൊല്ലത്താക്കൽ തോട്ടത്തിൽ കുടുംബാംഗം വൽസമ്മ ജോർജ് (തിരുവല്ല എസ്.സി.എസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ബിന്ദു റിയ (തിരുവനന്തപുരം), ബിഞ്ചു അലക്സാണ്ടർ (യു.എസ്.എ). മരുമക്കൾ: കോശി കെ അലക്സ് (ആർക്കിടെക്ട്), ദീപ പണിക്കർ (യു.എസ്.എ).