jodo-yathra
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ചെങ്ങന്നൂർ നിയോജകമണ്ഡലം കോൺഗ്രസ് നേതൃത്വ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് 3000 പേരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം കോൺഗ്രസ് നേതൃത്വ സമ്മേളനം തീരുമാനിച്ചു. നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ 17 ന് വൈകിട്ട് 4ന് കായംകുളം ജി.ഡി.എം ഗ്രൗണ്ട് മുതൽ ചേപ്പാട് വരെയുള്ള പന്ത്രണ്ടര കിലോമീറ്റർ ദൂരമാണ് ജാഥയിൽ പങ്കാളികളാകുന്നത്. 15, 16 തീയതികളിൽ പ്രചരണ പരിപാടികൾ നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു. ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.വി. ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ്, സ്വാഗതസംഘം ചീഫ് കോ-ഓർഡിനേറ്റർ ജോജി ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, തോമസ് ചാക്കോ, ഹരി പാണ്ടനാട്, ഡി. നാഗേഷ് കുമാർ, മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻമഠത്തിൽ എന്നിവർ പ്രസംഗിച്ചു.