
അടൂർ : സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിഗ്രി പാസായവർക്കായുള്ള പി.ജി.ഡി.സി.എ, പ്ളസ് ടു പാസായവർക്കായുള്ള ഡി.സി.എ (എസ്), എസ്.എസ്.എൽ.സി പാസായവർക്കായി ഒരു വർഷം ദൈർഘ്യമുള്ള ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. എസ്.സി / എസ്.ടി. / ഒ.ഇ.സി വിദ്യാർത്ഥികൾ ഫീസ് അടയ്ക്കേണ്ടതില്ല. വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സെന്റർ ഒാഫീസുമായി ബന്ധപ്പെടുക. ഫോൺ : 9947123177.