leela-abilash
ലീലാ അഭിലാഷ്

ചെങ്ങന്നൂർ: ലഹരി ഉപയോഗത്തിന് അടിയന്തര പ്രതിരോധം തീർക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ആലപ്പുഴ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ആക്ടിംഗ് സെക്രട്ടറി പ്രഭാ മധു, സംസ്ഥാന സെക്രട്ടറി സി.എസ് സുജാത, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, വനിത കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, പുഷ്പാ ദാസ്, സബിത ബീഗം, എം.വി സരള, ഗീനാ കുമാരി, പുഷ്പലത മധു, കെ.ജി.രജേശ്വരി,ആർ.രാജേഷ്', എം ശശികുമാർ, എം എച്ച് റഷീദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ലീല അഭിലാഷ് (പ്രസിഡന്റ്), ബിച്ചു എക്‌സ് മലയിൽ, മായദേവി, ഷീജ സുരേഷ്, ടി .സുകുമാരി, കെ. എൽ.ബിന്ദു, സിന്ധു മോഹൻ, ശശികല, (വൈസ് പ്രസിഡന്റുമാർ), പ്രഭാ മധു (സെക്രട്ടറി), ആഷിത, അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ, പി.പി .സംഗീത, ശശികല രഞ്ജിത്ത്, അനിത സോമൻ, നിർമ്മല ശെൽവരാജ് (ജോയിന്റ് സെക്രട്ടറിമാർ), സുശീല മണി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.