പന്തളം: വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ്ചെയ്തു. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി(45)യാണ് അറസ്റ്റിലായത്. 10ന് രാത്രി വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനം. ഭയം കാരണം ഇവർ വിവരം പുറത്തുപറഞ്ഞില്ല വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്.
പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്.ഐ. ബി.ശ്രീജിത്ത്, സി.പി.ഒ.മാരായ അർജുൻ, രാജീവ് എന്നിവർ അടൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.