തിരുവല്ല: മാർത്തോമ്മാ സഭയിൽ പുതുതായി നാലുപേരെ എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് സഭാ പ്രതിനിധി മണ്ഡലയോഗം തീരുമാനിച്ചു. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എപ്പിസ്ക്കോപ്പൽ സ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരുടെ പേരുകൾ നിർദ്ദേശിക്കുന്നതിനുള്ള എപ്പിസ്ക്കോപ്പൽ നോമിനേഷൻ ബോർഡിനെ മണ്ഡലയോഗത്തിൽ തിരഞ്ഞെടുക്കും.ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ,ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ,എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തീമൊഥെയോസ്, ഡോ.എെസക് മാർ ഫിലക്സിനോസ്,ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്,ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്,ഡോ. തോമസ് മാർ തീത്തോസ് എന്നിവർ ആരാധന നയിച്ചു.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ധ്യാനപ്രസംഗം നടത്തി.സഭാ സെക്രട്ടറി റവ.സി.വി.സൈമൺ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സീനിയർ വികാരി ജനറാൾ റവ.ജോർജ് മാത്യു, റവ.കെ.വൈ.ജേക്കബ്, റവ.ഡോ.ഇൗശോ മാത്യൂ, റവ.മാത്യൂ ജോൺ, വൈദിക ട്രസ്റ്റി മോൻസി കെ.ഫിലിപ്പ്, അത്മായ ട്രസ്റ്റി രാജൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.