തിരുവല്ല : തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ ഓൾകേരളാ തല പൂജാവിശാരദ്, തന്ത്രപ്രവേശിക, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു പ്രവേശിക എന്നീ കോഴ്സുകളുടെ ഈവർഷത്തെ റഗുലർ, ഓപ്പൺ പരീക്ഷകൾ നവംബർ 5ന് തിരുവനന്തപുരം സംസ്കൃതിഭവനിൽ നടത്താൻ എക്സാമിനേഷൻ ബോർഡ് യോഗം തീരുമാനിച്ചു. പരീക്ഷാഫീസ് അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 15ആണ്.
പരീക്ഷയോടനുബന്ധിച്ചുള്ള ഓറിയന്റേഷൻ ക്ലാസുകൾ ഒക്ടോബർ 29നും 30നും നടക്കും. പരീക്ഷ അപേക്ഷാഫാറം ലഭിക്കുന്നതിനും വിശദവിവരങ്ങൾക്കും തന്ത്രി മണ്ഡല വിദ്യാപീഠം ജനറൽസെക്രട്ടറി വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരിയെ ബന്ധപ്പെടുക. ഫോൺ : 9447008599.
യോഗത്തിൽ ചെയർമാൻ കെ.പി.വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി, ജനറൽസെക്രട്ടറി എസ്.വിഷ്ണു നമ്പൂതിരി, സി.ആർ.ഒ കെ.പുരുഷോത്തമൻ നമ്പൂതിരി, ജോ.സെക്രട്ടറി എൻ.മഹാദേവൻപോറ്റി, വിദ്യാപീഠം പ്രിൻസിപ്പൽ എം.കൃഷ്ണപ്രസാദ്, വകുപ്പ് മേധാവികളായ ഡോ.ഹരീഷ് നമ്പൂതിരി, കിഷോർ നമ്പൂതിരി, കൃഷ്ണകുമാർ ഭട്ടതിരി, കെ.ഓമനകുട്ടൻ എന്നിവർ പങ്കെടുത്തു.