 
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ പ്രഥമ ബാച്ചിന്റെ ബിരുദദാനം ചടങ്ങ് നടന്നു. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി . മാനവരാശിയെ ഏറ്റവുമധികം സ്വാധീനിക്കുന്ന പ്രവർത്തനമേഖലയാണ് ഡോക്ടർമാരുടേതെന്ന് മന്ത്രി പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മൊറോൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത ആശീർവാദ പ്രഭാഷണം നടത്തി. സി.എം.സി വെല്ലൂർ മുൻ ഡയറക്ടറും ഹൃദ്രോഗവിദഗ്ദ്ധനും ഐ.ടി.സി ഇന്ത്യയുടെ ചീഫ് മെഡിക്കൽ ഓഫീസറുമായ പ്രൊഫ. ഡോ.സുനിൽ തോമസ് ചാണ്ടി വിശിഷ്ടാതിഥിയായി. ബിലീവേഴ്സ് ആശുപത്രി മാനേജറും കേരള ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പറുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ, ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ മിഷൻസ് ഡയറക്ടറും ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയുമായ റവ.ഫാ.ഡോ. ഡാനിയൽ ജോൺസൺ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗിരിജാ മോഹൻ, ഡോ.ജോയൽ ഏലിയാസ് സജി എന്നിവർ പ്രസംഗിച്ചു.