break
അടൂർ നഗരസഭയിലെ ഗവ. സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുവാറ്റ ഗവ. എൽ. പി. എസ്സിൽ നഗരസഭ ചെയർമാൻ ഡി. സജി നിർവ്വഹിക്കുന്നു.

അടൂർ : നഗരസഭയിൽ ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. അടൂർ നഗരസഭയുടെ 2022-23 വർഷത്തെ പദ്ധതി നിർവഹണത്തിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത്.അടൂർ കരുവാറ്റ ഗവ.എൽ.പി.എസിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്ത് മുനിസിപ്പൽ ചെയർമാൻ ഡി.സജി പദ്ധതി ഉദ്ഘാടനം ചെയ്തു.അടൂർ നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റാണ് ഭക്ഷണം തയാറാക്കി സ്കൂളുകളിൽ എത്തിക്കുന്നത്.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദ്ദീൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി പണ്ടിക്കുടി,വാർഡ് കൗൺസിലർ ഗോപു കരുവാറ്റ, കൗൺസിലർമാരായ രാജി ചെറിയാൻ,അപ്സര സനൽ ഇംപ്ലിമെന്റിംഗ് ഓഫീസർ ശ്രീജ.എം, ഹെഡ്മിസ്ട്രസ് ശ്രീജ.എം.ആർ,പി.ടി.എ വൈസ് പ്രസിഡന്റ് ജിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.