ഇളമണ്ണൂർ: മാരൂർ ഹൈസ്കൂൾ ജംഗ്ഷൻ, ചാങ്കൂർ മഹാദേവ ക്ഷേത്രം ജംഗ്ഷൻ, കുന്നിടഉടയാൻ മുറ്റം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു. കോന്നി എം.എൽ എ കെ.യു.ജനീഷ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഏനാദി മംഗലം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശങ്കർ മാരൂർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.ബിനോയ് , സത്യപാലൻ, അംജിത്ത് വി. ലാൽ ഷാജി എന്നിവർ പ്രസംഗിച്ചു.