1
മല്ലപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിൽ പ്രതിഷ്ഠ വാർഷീക മഹോത്സത്തോടനുബദ്ധിച്ച് നടന്ന നിറപറനിറക്കൽ ചടങ്ങ്ജില്ലാ പഞ്ചായത്തംഗം ലതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി :എസ്.എൻ.ഡി.പി യോഗം മല്ലപ്പള്ളി 863-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികമഹോത്സവത്തോടനുബന്ധിച്ച് നടത്തിയ നിറപറ നിറയ്ക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു.ശാഖായോഗം പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. കുഞ്ഞുകോശി പോൾ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുബാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, പഞ്ചായത്തംഗങ്ങളായ പ്രകാശ് വടക്കേമുറി,എബി മേക്കരിങ്ങാട്ട്, ശാഖായോഗംസെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി .വി ചെങ്കല്ലിൽ,രാജപ്പൻ കളരിക്കൽ,നാരായണൻ ഗോപി പുതുക്കുളം,ദീപക്ക് ഏഴോലിക്കൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ,ജയേഷ് ചാമക്കാലായിൽ, അനൂപ് മൂക്കനോലിക്കൽ, ഷീല സുബാഷ്, സ്മിത സതീഷ്, ബിന്ദു സുരേഷ്,തേജസ് മനോജ് എന്നിവർ പങ്കെടുത്തു