പത്തനംതിട്ട: നഗരസഭയിൽ വളർത്ത് നായ്കൾക്കും പൂച്ചകൾക്കുമുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ ഇന്നുമുതൽ 20 വരെ തീയതികളിൽ നടത്തും. കുത്തിവയ്പിന് 15 രൂപ ഫീസ് ഉണ്ടായിരിക്കും. നഗരസഭ പരിധിയിലുള്ള മുഴുവൻ വളർത്ത് നായ്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകി ലൈസൻസ് എടുക്കണമെന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു. തീയതി, സമയം ,സ്ഥലം എന്ന ക്രമത്തിൽ 15ന് രാവിലെ ഒൻപതിന് വാളുവെട്ടുംപാറ, 10ന് വഞ്ചിപൊയ്ക, 11ന് തോണിക്കുഴി, 12ന് പെരിങ്ങമല, രണ്ടിന് മുണ്ടു കോട്ടയ്ക്കൽ, മൂന്നിന് ശാരദാമഠം. 16ന് രാവിലെ ഒൻപതിന് പൂവൻപാറ ക്ഷേത്രം, 10ന് വല്ല്യയന്തി, 11ന് കൈരളീപുരം, 12ന് അഞ്ചക്കാല, രണ്ടിന് ആനപ്പാറ, മൂന്നിന് കുമ്പഴ പാറമട.17 ന് രാവിലെ ഒൻപതിന് ഐറ്റിസി പടി അംഗൻവാടി, 10ന് തുണ്ടമൺകര, 11ന് കുമ്പഴ മാർക്കറ്റ്, 12ന് കുമ്പഴക്കുഴി, രണ്ടിന് പ്ലാവേലി സ്‌കൂൾ, മൂന്നിന് പരുത്യാനിക്കിൽ.19ന് രാവിലെ ഒൻപതിന് മൈലാടുംപാറ, 10ന് എൻജിനീയറിംഗ് കോളേജ്, 11ന് വൈ.എം.സി.എ ജംഗ്ഷൻ വാർഡ് രണ്ട്, 12ന് നന്നുവക്കാട്, രണ്ടിന് ഡോക്ടേഴ്‌സ് ലൈൻ, മൂന്നിന് കരിമ്പനാക്കുഴി. 20ന് രാവിലെ ഒൻപതിന് താഴെവെട്ടിപ്പുറം ഇടത്താവളം. 10ന് വലഞ്ചുഴി, 11ന് കല്ലറക്കടവ്, 12ന് അഴൂർ, രണ്ടിന് അമ്മിണി മുക്ക്, മൂന്നിന് കൊടുന്തറ. ബുധൻ, ശനി ദിവസങ്ങളിൽ എട്ട് മുതൽ 11 വരെ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിൽ കുത്തിവയ്പ് സൗകര്യം ഉണ്ടായിരിക്കും.