World Lymphoma Awareness Day
ലോക ലിംഫോമ ബോധവൽക്കരണ ദിനം
രക്താർബുദത്തിന്റെ വകഭേദമാണ് ലിംഫോമ. അർബുദം ബാധിക്കുന്നവർക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ചികിത്സകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ. Small things Build confidence. ഇതിനുള്ള ബോധവൽക്കരണത്തിന്റെ ദിനമാണ് സെപ്തംബർ 15
Engineers Day - എൻജിനിയർ ദിനം
എം.വിശ്വേശ്വരയ്യ ജന്മദിനം
രാഷ്ട്രത്തിന്റെ വികസന സ്വപ്‌നങ്ങളിലെ പ്രധാന പങ്കാളികളെ ഓർക്കുവാനുള്ള ദിനമാണ് എൻജിനീയേഴ്‌സ് ദിനം - സെപ്തംബർ 15. ഇന്ത്യയിലെ പ്രമുഖ എൻജിനീയർ ആയിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യരുടെ ജന്മദിനമാണ് എൻജിനീയർമാരുടെ ദിനാചരണത്തിന് തുടക്കം കുറിച്ചത്. എന്നാൽ ലോക എൻജിനീയർ ദിനം മാർച്ച് 4 ആണ്.
ദൂർദർശൻ സംപ്രേക്ഷണം
1959 സെപ്തംബർ 15ന് ദൂരദർശൻ ഡൽഹിയിൽ സ്ഥാപിതമായി. 1965 മുതൽ ദിവസേനയുള്ള സംപ്രേക്ഷണങ്ങൾ All India Radio യുടെ ഭാഗമായി ചെയ്തു തുടങ്ങി. 1976 ഏപ്രിൽ 1മുതൽ ദൂരദർശൻ All India Radio യിൽ നിന്ന് മാറി തനിയെയുള്ള ഡിപ്പാർട്ട്‌മെന്റായി
റിപ്പബ്ളിക് ഓഫ് കോസ്റ്റാറിക്ക
ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടയ്ക്ക് സ്ഥിതിചെയ്യുന്ന മദ്ധ്യ അമേരിക്കൻ രാജ്യമാണ് കോസ്റ്ററിക്ക. 1821 സെപ്തംബർ 15ന് സ്‌പെയിനിൽ നിന്നും സ്വതന്ത്രമായി.
നിക്കരാഗ്വേ
മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നിക്കരാഗ്വേ. 1821 സെപ്തംബർ 15ന് സ്‌പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി.