പ്രമാടം : കോന്നി കൾച്ചറൽ ഫോറം പ്രമാടത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ നടൻ അജീഷ് കോട്ടയം ഉദ്ഘാടനം ചെയ്തു. ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ അടൂർ പ്രകാശ് എം.പി അനുമോദിച്ചു. ദീനാമ്മ റോയി, സുലേഖ .വി. നായർ, എസ്. സന്തോഷ് കുമാർ, മിനി മറിയം സഖറിയ എന്നിവർ പ്രസംഗിച്ചു.