പന്തളം: ദേശീയ തൊഴിലാളിദിനമായ വിശ്വകർമ്മ ജയന്തി 17ന് ബി.എം.എസ് പന്തളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് ആചരിക്കും. ഇതിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടക്കും.
വൈകിട്ട് 3 മണിയോടെ പന്തളം മെഡിക്കൽ മിഷൻ കവലയിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് നവരാത്രി മണ്ഡപത്തിനു സമീപമുള്ള വേദിയിൽ പൊതു സമ്മേളനം നടക്കും. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്യും.