sbi-atm

തണ്ണിത്തോട് : ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിൽ എസ്.ബി.ഐ എ.ടി.എം സ്ഥാപിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു. തേക്കുതോട്ടിൽ നിലവിൽ ഉണ്ടായിരുന്ന എസ്.ബി.ഐയുടെ ബ്രാഞ്ച് തണ്ണിത്തോട്ടിലേക്ക് മാറ്റിയിരുന്നു. ബ്രാഞ്ച് മാറ്റുന്ന സമയത്ത് നിലവിൽ ഉണ്ടായിരുന്ന എ.ടി.എമ്മും അവിടെ നിന്ന് മാറ്റുകയുണ്ടായി. തണ്ണിത്തോടും തേക്കുതോടും തമ്മിൽ ഏകദേശം എട്ടു കിലോമീറ്റർ ദൂരം ഉണ്ട്. ബ്രാഞ്ച് മാറ്റിയതോടെ ബാങ്കിംഗ് ഇടപാടുകൾക്കുള്ള തേക്കുതോട് നിവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിൽ എടുത്ത് ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ തേക്കുതോട്ടിൽ എ.ടി.എം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എ.ടി.എമ്മിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് എം.പി പറഞ്ഞു.