പത്തനംതിട്ട: താഴൂർക്കടവിന് സമീപം മീൻ കയറ്റിവന്ന മിനി ലോറിയും പാൽ കൊണ്ടുവന്ന മിനിലോറിയും കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ 2.50നായിരുന്നു അപകടം. ആർക്കും പരിക്കില്ല. അമിത വേഗതയിലായിരുന്ന വാഹനങ്ങൾ വളവിൽ നേർക്കുനേർ എത്തിയപ്പോൾ വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. രണ്ടുലോറികളും സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു.